സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിൽ മൃതദേഹം; അന്വേഷണമാരംഭിച്ച് പൊലീസ്

0

കാസർകോട്: കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു. അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിലാണ് കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നാല്‍പ്പത് വയസുകാരനായ നിതീഷിന്റെ മൃതദേഹം കണ്ടത്.

കുഴിയിലെ വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അത്യാഹിതം. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. അബദ്ധത്തില്‍ കുഴിയില്‍ വീണതാണോ അതോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നുള്ള പരിശോധനയിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here