പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങൾ, പുസ്തകങ്ങൾ നമ്മുടെ ചിന്തയെ വളർത്തുന്നു; മുഖ്യമന്ത്രി 

0

പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങളാണെന്നും പുസ്തകങ്ങള്‍ നമ്മുടെ ചിന്തയെ വളര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഇത് ചിലര്‍ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതി ഇരിക്കണം. വായനയ്ക്ക് ഈ കാലത്ത് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നിയമസഭാ സാഹിത്യ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here