കാമുകിയെ കാണാൻ വീട്ടിലെത്തി; എന്നാൽ വീട്ടുകാർ കാണാതിരിക്കാൻ ഒളിച്ചത് ഇതുവരെ ആരും പരീക്ഷിക്കാത്ത മാർഗം

0

ജയ്പുര്‍: അര്‍ധരാത്രിയില്‍ കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവ് കുടുങ്ങി. പിടിക്കപ്പെടാതിരിക്കാൻ യുവാവ് ഒളിച്ചത് വീട്ടിലെ കുളറിന് അകത്തായിരുന്നു. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. വീട്ടുകാര്‍ തെരയുന്നതിനിടയിലാണ് യുവാവിനെ കണ്ടെത്തിയത്.

എന്നാല്‍, യുവാവ് കൂളറിന് അകത്ത് ഇരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലായി മാറി. പാവത്തിന് അടി കിട്ടുമെന്നാണ് ചിലര്‍ വീഡിയോയോട് പ്രതികരിച്ചത്. അതേസമയം, കൂളറിനുള്ളിൽ എങ്ങനെ യുവാവിന് ഇരിക്കാൻ സാധിച്ചുവെന്ന ഞെട്ടലും ചിലര്‍ രേഖപ്പെടുത്തി. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here