കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടി ഭുവൻ

0

കാലടി: സി.ബി.എസ്.ഇ. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ആദ്യ വിജയിയായി ജി.ബി. ഭുവൻ ശ്രീഹരി. കുച്ചിപ്പുടി മത്സരത്തിലാണ് ശ്രീഹരി ഒന്നാം സ്ഥാനം നേടിയത്. ആലപ്പുഴ എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാത്ഥിയാണ് ഭുവൻ. 14 വയസുകാരനായ ഭുവൻ തൻ്റെ നാലാം വയസിലാണ് കുച്ചിപ്പുടി പഠിക്കാൻ തുടങ്ങിയത്. ഡോ. മഹേഷ് പിള്ള, കലാമണ്ഡലം വൃന്ദ മഹേഷ് എന്നിവരാണ് ഗുരുക്കന്മാർ.

ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഭുവൻ കുച്ചിപ്പുടിക്ക് പുറമെ ഭരതനാട്യം, നടോടിനൃത്തം തുടങ്ങിയ ഇനങ്ങളിലും മത്സരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here