സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കണ്ട് എല്ലാ പരിപാടികളും നിർത്തി വയ്ക്കാനാവില്ല: ഇ പി ജയരാജൻ 

0

 

 

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കണ്ട് എല്ലാ പരിപാടികളും നിർത്തി വയ്ക്കാനാവില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന് എല്ലാ കാലത്തും സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പ്രതിന്ധി പരിഹരിച്ച് നടന്ന് നീങ്ങുന്നതാണ് കേരള ഭരണം.

 

എല്ലാ ജനകീയ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു കൊണ്ട് സർക്കാർ നീങ്ങുകയാണ്. സാമാന്യബോധം നഷ്ടപ്പെട്ടതിന്റെ ലക്ഷണമാണ് പ്രതിപക്ഷം കാണിക്കുന്നത്. കെ എസ് ആർ ടി സിയുടെ ആസ്ഥിയാണ് മന്ത്രിസഭ സഞ്ചരിക്കാൻ വാങ്ങിയ പുതിയ ബസ്സ്. എല്ലാ മന്ത്രിമാരും അവരുടെ വാഹനത്തിൽ സഞ്ചരിച്ചാൽ പുതിയ ബസ്സ് വാങ്ങുന്നതിലും ചെലവുവരും.

 

അത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply