യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; നാടന്‍ ബ്ലോഗര്‍ അറസ്റ്റിൽ

0

പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ.നാടന്‍ ബ്ലോഗര്‍ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്.യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് അറസ്റ്റ്.

ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തി.വീട്ടിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ പിടികൂടി.

അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും വീട്ടിൽ നിന്നും പിടികൂടി.

ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here