നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല; സിഖ് സമൂഹം യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്

0

ന്യൂഡല്‍ഹി: വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവവുമായി ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. ഈ മാസം പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. സിഖ് വിഭാഗത്തിലുള്ളവര്‍ എയര്‍ ഇന്ത്യയില്‍ യാത്ര നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു.


നവംബര്‍ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി ഞങ്ങള്‍ എയര്‍ ഇന്ത്യയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എല്ലാ സിഖ് അംഗങ്ങളും നവംബര്‍ 19 മുതല്‍ സിഖ് സമൂഹം എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉപയോഗിക്കരുത്, അത് നിങ്ങളുടെ ജീവന് അപകടമുണ്ടാക്കും.ഇന്ദിരാഗാന്ധി വിമാനത്താവളം അന്നേദിവസം അടച്ചിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here