ഗാസയിലെ വെടി നിർത്തൽ 2 ദിവസം കൂടി നീട്ടാൻ ധാരണ

0

വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. ഗാസയിൽ അടിയന്തരസഹായങ്ങൾ എത്തിക്കാനുള്ള വെടിനിർത്തൽ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിർത്തൽ 48 മണിക്കൂർ കൂടി നീട്ടുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടാൻ ധാരണയായത്.

 

കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. വെടിനിർത്തൽ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവിൽ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here