മറ്റപ്പള്ളിയില്‍ നിന്ന് മണ്ണെടുക്കാനുള്ള ഏകപക്ഷീയമായ നീക്കം അംഗീകരിക്കാനാവില്ല; മന്ത്രി പി പ്രസാദ്

0

ആലപ്പുഴ: മറ്റപ്പള്ളിയില്‍ നിന്ന് മണ്ണെടുക്കാനുള്ള ഏകപക്ഷീയമായ നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി പ്രസാദ്. ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതിനുള്ള എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ അഞ്ചരയോടെയാണ് ജെസിബികളും ടിപ്പര്‍ ലോറികളുമായി കരാര്‍ കമ്പനിയെത്തി മറ്റപ്പള്ളി മലയില്‍ നിന്നും മണ്ണെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. മണ്ണെടുപ്പ് നടന്നാല്‍ വീണ്ടും സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നവംബര്‍ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.

2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണ് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ച് മണ്ണെടുക്കാന്‍ തുടങ്ങിയത്. ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here