ഗ്രാമങ്ങളില്‍ ചെന്ന് താമസമാക്കുന്നവര്‍ക്ക്‌ 25 ലക്ഷം രൂപ; വിചിത്ര ഓഫറുമായി ‌ഈ രാജ്യം

0

ഗ്രാമങ്ങളിലേക്ക് താമസം മാറ്റാന്‍ തയ്യാറാണോ നിങ്ങൾ. എങ്കിൽ, 25 ലക്ഷം രൂപ വാഗ്ദാനവുമായി ഇറ്റലിയിലെ കലാബ്രിയ. ജനസംഖ്യാശോഷണം തടയുന്നതിന്റെ ഭാഗമായാണ് ഓഫറുമായി ഇറ്റലിയിലെ കലാബ്രിയ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ജനസംഖ്യാശോഷണം തടയുന്നതിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ ഉപദ്വീപിന്റെ വടക്കന്‍ പ്രദേശമായ കലാബ്രിയ ഭരണകൂടം ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വെച്ചത്. താമസം മാത്രം പോര ഏതെങ്കിലും ചെറുകിട വ്യവസായം ആരംഭിക്കണമെന്ന നിബന്ധന കൂടിയുണ്ട്. പുതുതായി വ്യവസായം തുടങ്ങുകയോ പട്ടണത്തില്‍ നിലവിലുള്ള സംരംഭം ഏറ്റെടുക്കുകയോ ആവാം. താത്പര്യമുള്ളവര്‍ താമസത്തിനായി അപേക്ഷിക്കാനാണ് കലാബ്രിയ ഭരണകൂടം അറിയിക്കുന്നത്. അപേക്ഷകര്‍ 40 വയസ്സില്‍ താഴെയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞ് 90 ദിവസങ്ങളുള്‍ക്കുള്ളില്‍ താമസം മാറാന്‍ ഒരുക്കമായിരിക്കണമെന്നും അധികൃതര്‍ പറയുന്നു.

കലാബ്രിയയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള ആദ്യ ശ്രമം വിജയം കണ്ടാല്‍ ഭാവിയില്‍ കൂടുതല്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കലാബ്രിയയിലെ പ്രാദേശിക കൗണ്‍സിലര്‍ ഗാലോ വ്യക്തമാക്കിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ ഇറ്റലിയിലെ കൂടുതല്‍ സജീവമായ പ്രദേശങ്ങളിലൊന്നാക്കി കലാബ്രിയയെ മാറ്റാനാണ് അധികൃതരുടെ ശ്രമം. കലാബ്രിയയിലെ 75 ശതമാനത്തിലേറെ പ്രദേശത്തുമായി ആകെ 5000 ത്തില്‍ താഴെ താമസക്കാരെയുള്ളൂവെന്നാണ് 2021 ലെ കണക്ക്‌. വരുംവര്‍ഷങ്ങളില്‍ ജനസംഖ്യാശോഷണം ഗുരുതരമായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here