ദുബായ് എയർഷോ സമാപിച്ചു : 148 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്തത് ആയിരത്തി നാനൂറിലധികം പ്രദർശകർ

0

വൈശാഖ് നെടുമല

ദുബായ്: ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 17-ന് സമാപിച്ചു. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിച്ചത്.

നവംബർ 13-നാണ് ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് ആരംഭിച്ചത്. ഇത്തവണത്തെ ദുബായ് എയർഷോയിൽ 148 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി നാനൂറിലധികം പ്രദർശകർ പങ്കെടുത്തു.

വ്യോമയാന, പ്രതിരോധ, എയ്റോസ്പേസ് മേഖലകളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ, ആശയങ്ങൾ, ഉപകരണങ്ങൾ മുതലായവ ഈ വ്യോമപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here