ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ച് അബുദാബി പോലീസ് : ‘മേഡ് ഇൻ അബുദാബി’ പദ്ധതിയിൽ ഒരുങ്ങിയത് നൂതന സാങ്കേതിക വാഹനം

0

വൈശാഖ് നെടുമല

ദുബായ്: അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു. ‘റബ്ദാൻ വൺ പെട്രോൾ’ എന്ന പേരിലാണ് ഈ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ‘മേഡ് ഇൻ അബുദാബി’ പദ്ധതിയുടെ ഭാഗമായി അബുദാബിയിൽ നിർമ്മിച്ചതാണ് ഈ വാഹനം.

റബ്ദാൻ വൺ’ ബ്രാൻഡിന്റെ നിർമ്മാതാക്കളായ NWTN എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ഖലീഫ ഇൻഡസ്ട്രിയൽ സോൺ, അബുദാബിയിലെ (KIZAD) നിർമ്മാണ യൂണിറ്റിൽ വെച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.

രണ്ട് ടർബൈനുകളാൽ പ്രവർത്തിക്കുന്ന 510 കിലോവാട്ട് ശേഷിയുള്ള ഒരു പവർ സ്റ്റേഷനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും ചാർജ്ജ് ചെയ്‌ത ഈ വാഹനത്തിന് 860 കിലോമീറ്റർ സഞ്ചരിക്കാവുന്നതാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് ഈ വാഹനം 4.5 സെക്കൻഡ് സമയം മാത്രമാണ് എടുക്കുന്നത്.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നവംബർ 14 മുതൽ 16 വരെയാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മാധ്യമ വ്യവസായ മേഖലയുടെ ഭാവിയെക്കുറിച്ച് വെളിച്ചം നൽകുന്നതാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഒരുക്കുന്ന ഈ കോൺഫെറൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here