യുവാവ് വാടക കെട്ടിടത്തിൽ മരിച്ച നിലയിൽ

0

പാലക്കാട്: തൃത്താലയിൽ യുവാവ് വാടക കെട്ടിടത്തിൽ മരിച്ച നിലയിൽ. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായ യുവാവിനെ ഇയാളെ സമീപവാസികളാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിവരം ഉടൻ തന്നെ ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു.

തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ വിശദീകരിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply