ബന്ധുവിനെതിരെ വ്യാജ ബലാല്‍സംഗ പരാതി നല്‍കി ജയിലിലാക്കാന്‍ ശ്രമിച്ച് സ്ത്രീയ്ക്ക് പത്തുവര്‍ഷം കഠിന തടവ്

0

ഇന്‍ഡോര്‍: ബന്ധുവിനെതിരെ വ്യാജ ബലാല്‍സംഗ പരാതി നല്‍കി ജയിലിലാക്കാന്‍ ശ്രമിച്ച് സ്ത്രീയ്ക്ക് പത്തുവര്‍ഷം കഠിന തടവ്. മധ്യപ്രദേശിലെ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇന്‍ഡോര്‍ സ്വദേശിയായ സീമാ ബായ് എന്ന നാല്‍പത്തിയഞ്ചുകാരിയെയാണ് കോടതി ജയിലിലാക്കിയത്.

അനന്തരവന്റെ സ്വത്ത് തട്ടിയെടുക്കുന്നതിനായി ഇവര്‍ വ്യാജ ബലാല്‍സംഗ പരാതി നല്‍കുകയായിരുന്നു. 2017ലാണ് വിധവയായ സീമ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് 33കാരനായ യുവാവിനെതിരെ കേസെടുത്തു. വിശദമായ അന്വേഷണത്തില്‍ ഇത് കള്ളക്കേസാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

കേസ് കോടതിയിലെത്തിയതോടെ സീമ സമര്‍പ്പിച്ച തെളിവ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയതിനും ഇവര്‍ക്കെതിരെ കോടതി നടപടിയെടുത്തു. രണ്ടായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാമ്യത്തിലായിരുന്ന സീമയെ വിധി വന്നതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലേക്ക് മാറ്റി.

Leave a Reply