ഓടുന്നതിനിടെ സ്റ്റിയറിങ് നിശ്ചലമായി, ബസ് നിയന്ത്രണം വിട്ട് കാനയിൽ വീണു; രക്ഷയായത് ഡ്രൈവറുടെ ഇടപെടൽ

0

മൂവാറ്റുപുഴ∙ എംസി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാനയിൽ വീണ് അപകടം. ഈസ്റ്റ് മാറാടിയിൽ ഇന്നലെ പുലർച്ചെ ആറിനാണ് അപകടം. റാന്നി– കണ്ണൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ കാനയിൽ ചാടി സമീപത്തുള്ള മതിലിൽ ഇടിച്ചു നിന്നത്. ബസിൽ അൻപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ആർക്കും പരുക്കില്ല.

ഓടുന്നതിനിടെ ബസിന്റെ സ്റ്റിയറിങ് പ്രവർത്തിക്കാതെ വന്നതാണ് അപകട കാരണം. സ്റ്റിയറിങ് തകരാറിലായിട്ടും യാത്രക്കാരെ അറിയിച്ച് പരിഭ്രാന്തരാക്കാതെ ഡ്രൈവർ ബസിന്റെ ഒരു ഭാഗം കാനയിലേക്ക് ഇടിച്ചിറക്കി വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ മറ്റു വാഹനങ്ങൾ ഉണ്ടാകാതിരുന്നതിനാലും വൻ അപകടം ഒഴിവായി. നാട്ടുകാർ ഓടിയെത്തിയാണു യാത്രക്കാരെ പുറത്തിറക്കിയത്. ക്രെയിൻ എത്തിച്ച് ബസ് കാനയിൽ നിന്നു പുറത്തെടുത്തു

Leave a Reply