ചെറുതോണി: ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു. 2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്.
കഴിഞ്ഞയാഴ്ച 2342 അടിയായിരുന്നു. ഒരാഴ്ചപെയ്ത മഴയിലാണ് എട്ടടി വെള്ളം ഉയർന്നത്. 2384.8 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്. 34.78 അടി വെള്ളം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ട്. ജലനിരപ്പ് 2388.94 ആകുമ്പോൾ നീല ജാഗ്രതയും, 2394.94 എത്തുമ്പോൾ ഓറഞ്ച് ജാഗ്രതയും, 2395.94 അടിയെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പുറപ്പെടുവിക്കും.