തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
തിങ്കൾ (091023): മലപ്പുറം, കോഴിക്കോട്, വയനാട്
ചൊവ്വ (101023): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ബുധൻ (111023): എറണാകുളം, ഇടുക്കി
വ്യാഴം (121023): എറണാകുളം, പാലക്കാട്, മലപ്പുറം