വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ സിനിമാക്കാരന് അവാർഡ് ലഭിക്കുന്നത് ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലാർ അവാർഡ് സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം

0

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച വെങ്കല ശിൽപവുമാണ് ലഭിക്കുക. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്‌കാരം നൽകും. ആയിരക്കണക്കിന് സിനിമകൾക്ക് പാട്ടുകൾ എഴുതിയതിനു പുറമേ 85 സിനിമകൾക്ക് തിരക്കഥയും എഴുതി. സിനിമാ സംവിധാനവും ചെയ്തു. ‘പ്രേംനസീർ എന്ന പ്രേമഗാനം’ അദ്ദേഹത്തിന്റെ കൃതിയാണ്. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി ജെ.സി. ഡാനിയേൽ അവാർഡ് ലഭിച്ചിട്ടുണ്ട്. 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലാണ് ജനനം.

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ സിനിമാക്കാരന് അവാർഡ് ലഭിക്കുന്നത് ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയിൽ
October 08, 202301:26 PM ISTPermalink
വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ സിനിമാക്കാരന് അവാർഡ് ലഭിക്കുന്നത് ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലാർ അവാർഡ് സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം.

Leave a Reply