കൊച്ചിയിൽ അഞ്ചു കോടിയുടെ രൂപയുടെ തിമിംഗല ഛർദിയുമായി രണ്ടു പേർ പിടിയിൽ

0

കൊച്ചി: കൊച്ചിയിൽ അഞ്ചു കോടിയുടെ രൂപയുടെ തിമിംഗല ഛർദിയുമായി രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശികളായ രാഹുൽ, വൈശാഖ് എന്നിവരെയാണ് ഡിആർഐ പിടികൂടിയത്. എളമക്കരയിലെ ഹോട്ടലിൽ വച്ചാണ് 8.7 കിലോ തിമിംഗല ഛർദിയുമായി ഇരുവരും പിടിയിലായത്.

വിൽപനയ്ക്ക് കൊണ്ടുവന്നതാണ് തിമിംഗല ഛർദിയെന്നാണ് ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞത്.

Leave a Reply