കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

0

കൊച്ചി: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.

രാത്രി 12.30 ഓടെ അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ ഗോതുരുത്ത് കടവാ തുരുത്ത് പുഴയില്‍ വീണാണ് അപകടം. ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെനേരം കഴിഞ്ഞാണ് കാര്‍ കണ്ടെത്താനായത്.

LEAVE A REPLY

Please enter your comment!
Please enter your name here