കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച ടിവി-സ്റ്റേജ് കോമഡി താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച ടിവി-സ്റ്റേജ് കോമഡി താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ കോമഡി താരം ബിനു ബി.കമാൽ (40) ആണ് അറസ്റ്റിലായത്. വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽനിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വൈകിട്ട് നാലേമുക്കാലിനായിരുന്നു സംഭവം.

കൊല്ലം കടയ്ക്കൽ സ്വദേശിനിയുടെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇയാൾ ദേഹത്ത് സ്പർശിച്ചതോടെ പെൺകുട്ടി ബഹളം വച്ചു. ഇതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽനിന്ന് ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Leave a Reply