ട്രെയിനിൽ യുവതിയ്‌ക്ക് നേരെ നഗ്നത പ്രദർശനം; വയനാട് സ്വദേശി അറസ്റ്റിൽ

0
Arrested man in handcuffs with handcuffed hands behind back in prison

കോഴിക്കോട്: ട്രെയിനിൽ യുവതിയ്‌ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. വയനാട് സ്വദേശിയായ സന്ദീപാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കംപാർട്ട്‌മെന്റിൽ വെച്ചായിരുന്നു യുവതിയ്‌ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തൃശൂരിനും കോഴിക്കോടിനും ഇടയിൽ വെച്ചാണ് പ്രതി യുവതിയ്‌ക്ക് നേരെ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയെ തുടർന്ന് റെയിൽ വേ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തിരൂരിൽ വെച്ചാണ് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply