കേസ് പൂമാലയായി കാണുന്നു,പാലിയേക്കര സമരത്തിൽ അതിക്രമം കാണിച്ചത് പൊലീസാണ് ’; ടി.എന്‍ പ്രതാപന്‍

0

പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത നടപടിക്കെതിരെ ടി എൻ പ്രതാപൻ എംപി. പാലിയേക്കര സമരത്തിൽ അതിക്രമം കാണിച്ചത് പൊലീസാണെന്നും കള്ളക്കേസാണ് പൊലീസ് എടുത്തതെന്നും കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നുംടിഎന്‍ പ്രതാപന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയിട്ടില്ല. ടോൾ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയത്. കേസെടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. കേസ് എടുത്തതുകൊണ്ട് സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഐഎം ന്യായീകരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു.

 

പാലിയേക്കരയിലെ പൊലീസ് അതിക്രമത്തിൽ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നൽകിയിരുന്നു പാലിയേക്കര കൊള്ളയിലെ ഇ‍ഡി അന്വേഷണത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരും ടിഎന്‍ പ്രതാപനൊപ്പം ഉണ്ടായിരുന്നു

Leave a Reply