തിരുവനന്തപുരം: മൃഗശാലയിലെ സിംഹ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നു ജൂണിൽ എത്തിച്ച ലിയോൺ നൈല സിംഹങ്ങൾക്കാണു തിങ്കളാഴ്ച രാത്രി എഴരയ്ക്കു കുട്ടികൾ പിറന്നത്.
മുലപ്പാൽ നൽകാൻ നൈല കൂട്ടാക്കാത്തതിനെ തുടർന്നു കുഞ്ഞുങ്ങളെ പരിചരണത്തിനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. സിംഹങ്ങൾ ആദ്യ പ്രസവത്തിലെ കുട്ടികളെ നിരാകരിക്കുന്ന പതിവുണ്ടെന്നു മൃഗശാല അധികൃതർ അറിയിച്ചു.