ബസിൽ യാത്ര ചെയ്യുന്നതിനിടെ മോഷണം; അമ്മയും മകളും പിടിയിൽ

0

കൊച്ചി: ബസിൽ യാത്ര ചെയ്യുന്നതിനിടെ ശ്രീമൂല നഗരം സ്വദേശിനിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച അമ്മയും മകളും പിടിയിൽ. തിരുനൽവേലി സ്വദേശികളായ മീനാക്ഷി(50), മകൾ മാസാണി(27) എന്നിവരാണ് പിടിയിലായത്. ആലുവയ്‌ക്ക് സമീപം തോട്ടക്കാട്ടുകരയിൽ വെച്ചാണ് ഇവർ പിടിയിലായത്. ബസിൽ തിക്കുംതിരക്കും സൃഷ്ടിക്കുകയും ഒരാൾ സാരിയുടെ തുമ്പ് യാത്രക്കാരിയുടെ മാലയിൽ കുരുക്കി കവരാൻ ശ്രമിക്കുകയുമായിരുന്നു

തിരക്കിനിടെ മാല വലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരി ബഹളം വെച്ചു. ഉടൻ തന്നെ ബസ് നിർത്തുകയും ചെയ്തു. ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടി നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതികളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here