അദ്ധ്യാപകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

0

സ്‌കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെടുന്നതായി വിദ്യാർത്ഥി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ സൈക്കിൾ എടുത്തെന്ന സഹപാഠിയുടെ പരാതിയെ തുടർന്നാണ് മകനെ അദ്ധ്യാപകൻ മർദിച്ചതെന്ന് സുമന്ത ദാസിന്റെ പിതാവ് പരാതിയിൽ പറയുന്നു.

അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ അദ്ധ്യാപകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. ബൻസിധർ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ 15കാരൻ സുമന്ത ദാസ് ആണ് മരിച്ചത്. ഒക്ടോബർ ഏഴിനാണ് വിദ്യാർത്ഥിക്ക് മർദനമേറ്റതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

സ്‌കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെടുന്നതായി വിദ്യാർത്ഥി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ സൈക്കിൾ എടുത്തെന്ന സഹപാഠിയുടെ പരാതിയെ തുടർന്നാണ് മകനെ അദ്ധ്യാപകൻ മർദിച്ചതെന്ന് സുമന്ത ദാസിന്റെ പിതാവ് പരാതിയിൽ പറയുന്നു.

അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here