അമ്മയെ ചിരവയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഔട്ട്പോസ്റ്റ് പാറശ്ശേരി വീട്ടിൽ പി.ആർ. രാജേഷിനെ (34)ആണ് അറസ്റ്റുചെയ്തത്.
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി പ്രതി മധ്യവയസ്‌കയായ അമ്മയുമായി വാക്കേറ്റമുണ്ടാവുകയും അടുക്കളയിലിരുന്ന ചിരവയ്ക്ക് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിങ്ങവനം പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. . കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡുചെയ്തു.