നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി; 31കാരന് ദാരുണാന്ത്യം

0

കോഴിക്കോട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ ശ്രീകണ്ഠാപുരം സ്വദേശിയായ ഡ്രൈവർ ദീപക് (31) മരിച്ചു. വടകര അഴിയൂർ കോറോത്ത് റോഡ് കണ്ണാടിപള്ളിക്ക് സമീപമാണ് അപകടം.

ചെങ്കൽ ഇറക്കി തിരിച്ച് പോവുകയായിരുന്നു മിനി ലോറി. ദീപക്കിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകൻ സമൂദ് (16) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി. കടയ്ക്ക് കാര്യമായ നാശമുണ്ടായി. മുൻഭാഗം തകർന്നു. പരേതനായ തെങ്ങാനക്കുന്നേൽ സാബു ലിസി ദമ്പതികളുടെ മകനാണ് ദീപക്. സഹോദരി: നീതു.

LEAVE A REPLY

Please enter your comment!
Please enter your name here