ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇല്ലാക്കഥയുണ്ടാക്കിയത് പ്രതിപക്ഷം -മുഖ്യമന്ത്രി

0

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇല്ലാക്കഥയുണ്ടാക്കിയത്​ പ്രതിപക്ഷമാണെന്നും മാധ്യമങ്ങൾ കള്ളക്കഥക്ക്​ അമിത പ്രധാന്യം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ജാതി സെൻസസ്​ നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ചുവരുകയാണ്​. മന്ത്രിസഭയിലെ മാറ്റം സംബന്ധിച്ച്​ നേരത്തേയുള്ള ധാരണ തങ്ങൾ ആലോചിച്ചോളാമെന്നും അതിനപ്പുറം യാതൊന്നുമി​ല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരായ ആരോപണം തീർത്തും തെറ്റാണെന്ന്​ വ്യക്തമായി. നന്നായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിനെ താറടിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തിൽ നിന്നുണ്ടാവുകയകാണ്​. ഇല്ലാ​ത്ത കാര്യം ​​​കെട്ടിച്ചമക്കാനുള്ള ശ്രമമാണ്​ ഉണ്ടായിട്ടുള്ളത്​.

കെ.പി.സി.സി നേതൃയോഗത്തിൽ പി.ആർ വിദഗ്​ധനെ പ​ങ്കെടുപ്പിക്കുന്നു. ഇല്ലാക്കഥകൾക്ക്​ ആശയം നൽകുന്നു. അതു​ പ്രചരിപ്പിക്കാൻ പണവും ​പ്രലോഭനവും നൽകുന്നു. ഇതാണ്​ നടന്നുകൊണ്ടിരിക്കുന്നത്​. ആരോഗ്യമന്ത്രിക്കെതിരായ ആരോപണത്തിനു​ പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന്​ പിന്നെയാരാ ഭരണപക്ഷമാണോ എന്നായിരുന്നു രോഷത്തോടെയുള്ള മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള മറുപടി. മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ ആൾ ഉൾപ്പെട്ട പല കേസുകൾ പുറത്തുവന്നത്​ ചൂണ്ടിക്കാട്ടിയ​പ്പോൾ അതിന്​ മറുപടി പറഞ്ഞില്ല, ഉള്ളത്​ ​പറയുമ്പോൾ പൊള്ളു​മെന്ന്​ പറഞ്ഞ്​ ഒഴിഞ്ഞുമാറി.

LEAVE A REPLY

Please enter your comment!
Please enter your name here