ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പില്‍ പിടിയിലായ കെപി ബാസിത് ഹരിദാസനെ കള്ളമൊഴി നല്‍കാന്‍ പരിശീലിപ്പിച്ചെന്ന് അന്വേഷണം സംഘം. തിരുവനന്തപുരത്തെത്തി പണം നല്‍കിയെന്ന കള്ളമൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ ബാസിത് പറഞ്ഞെന്ന് കണ്ടെത്തല്‍. ബാസിതാണ് തിരുവനന്തപുരത്തെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഹരിദാസിനെ പറഞ്ഞു പഠിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബാസിതിന്റെ തെളിവെടുപ്പ് ഇന്ന് മലപ്പുറത്ത് തുടരും. ബാസിതിന്റെ ശ്രമം പരാതി എഴുതി നല്‍കിയെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു.
മാര്‍ച്ച് മാസത്തില്‍ മഞ്ചേരിയില്‍ ഹോട്ടലില്‍ ബാസിതിന്റെ പേരില്‍ മുറിയെടുത്തിരുന്നു. ഇന്ന് ഈ കാര്യത്തില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടക്കും. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടാകുമെന്നാണ് സൂചന.നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് ബാസിത് സമ്മതിച്ചിരുന്നു.ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു