പരിക്കേറ്റ നിലയിൽ ഉത്തർ പ്രദേശിലെ വനപാലകർ കണ്ടെത്തിയ മൂർഖനെ ആംബുലൻസിൽ ചികിത്സക്കായി ഡൽഹിയിലെത്തിച്ചു

0

പരിക്കേറ്റ നിലയിൽ ഉത്തർ പ്രദേശിലെ വനപാലകർ കണ്ടെത്തിയ മൂർഖനെ ആംബുലൻസിൽ ചികിത്സക്കായി ഡൽഹിയിലെത്തിച്ചു. ശനിയാഴ്ച ബുദൗൻ ജില്ലയിലെ ഒരു ഹാർഡ്‌വെയർ കടയിൽ ഇരുമ്പ് ദണ്ഡ് വീണാണ് പാമ്പിന് പരിക്കേറ്റത്.

ഹാർഡ്‌വെയർ കടയിലെ ജീവനക്കാരൻ വലിയ ഇരുമ്പ് ദണ്ഡ് എടുക്കുന്നതിനിടെ പാമ്പിനെ കാണുകയായിരുന്നു. പേടിച്ചരണ്ട നിമിഷത്തിൽ കൈയിൽനിന്നും പാമ്പിന് മുകളിലേക്ക് ഇരുമ്പ് പാളി വീഴുകയും ചെയ്തു.

ബുദൗനിലും പരിസര പ്രദേശങ്ങളിലും പാമ്പിന് ചികിത്സ നൽകാനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ പീപ്പിൾ ഫോർ ആനിമൽ വളണ്ടിയർമാരാണ് മൂർഖനെ ഡൽഹിയിലെത്തിച്ചത്. സ്വകാര്യ ആംബുലൻസിന് 5000 രൂപ നൽകിയാണ് പാമ്പിനെ ഡൽഹിയിലേക്ക് കൊണ്ടുപോയത്.
ഡൽഹിയിലെ വൈൽഡ് ലൈഫ് എസ്.ഒ.എസ് സെന്‍ററിലേക്കാണ് പാമ്പിനെ മാറ്റിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.മുറിവുകൾ സുഖപ്പെട്ടാൽ പാമ്പിനെ തുറന്നുവിടുമെന്ന് പീപ്പിൾ ഫോർ ആനിമൽ സംഘടന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here