‘മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ ജാതി നേതാക്കളായി ചുരുങ്ങിയേനെ’; സ്വാതന്ത്ര്യസമര ചരിത്രത്തെ 
പരിഹസിച്ച് തമിഴ്നാട് 
ഗവർണർ

0

‘മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്ര

ചെന്നൈ: തമിഴ്നാടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ പരിഹസിച്ച് ഗവർണർ ആർ എൻ രവി. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും സർദാർ പട്ടേലും ഭഗത് സിങ്ങുമെല്ലാം തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ ജാതി നേതാക്കളായി ചുരുങ്ങിയേനെ എന്ന് ഗവർണർ പരിഹസിച്ചു. ചരിത്രം മായ്‌ക്കാനും സമാന്തര ചരിത്രമെഴുതാനും സംസ്ഥാനത്ത് ഒരു സംഘടിത ശ്രമം നടന്നിട്ടുണ്ട്. ദ്രാവിഡ- ആര്യൻ വംശീയ വിഭജനമാണ് സർക്കാർ നടത്തുന്നതെന്നും ഗവർണറുടെ പരാമർശത്തിലുണ്ട്.

ഡിഎംകെ സർക്കാരുമായി നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന ഗവര്‍ണറുടെ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിലയ വിമർശം ഉയർന്നിട്ടുണ്ട്. ആര്‍ എന്‍ രവി എന്നല്ല ആര്‍എസ്എസ് രവി എന്ന പേരാണ് കൂടുതൽ ചേരുക എന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ ഗവർണറെ വിമർശിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here