സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകൻ വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് അമൃത സർവകലാശാലയിലെ ബിസിഎ വിദ്യാർത്ഥിയായ യദു പരമേശ്വരൻ

0


കൊല്ലം: സോളർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസ്സുകാരനായ യദു പരമേശ്വരൻ (അച്ചു19) ആണു മരിച്ചത്. കരുനാഗപ്പള്ളി അമൃത സർവകലാശാലയിൽ ബിസിഎ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു യദു. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോംപൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വിട്ടയച്ചു.

Leave a Reply