കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും മുടങ്ങി

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും മുടങ്ങി. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇതുവരെ കൊടുത്തില്ല. സർക്കാർ അനുവദിച്ച 30 കോടിയിൽ നിന്നാണ് ഒന്നാം ഗഡു നൽകിയത്. കൂടുതൽ തുക അനുവദിക്കുന്നതിൽ ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. 40 കോടി രൂപ ഉണ്ടെങ്കിലെ ശമ്പളം നൽകാൻ കഴിയൂ. എന്നാല്‍ കെ.എസ്.ആര്‍.ടി.സി, സി.എം.ഡി ബിജു പ്രഭാകർ അവധി ഈ മാസം 31 വരെ നീട്ടി.

അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കെഎസ്ആർടിസിയിൽ നിന്ന് രക്ഷപെടാൻ കോർപ്പറേഷൻ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലേക്ക് ജീവനക്കാരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് സർക്കാർ വകുപ്പുകളിലേക്കും വിവിധ കോർപറേഷനുകളിലേക്കുമാണ് ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ജോലിക്ക് പ്രവേശിക്കാൻ അവസരം.

കെഎസ്ആർടിസി പരിഷ്കരണത്തിനുള്ള സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രകാരം പതിനായിരം ജീവനക്കാരെ കുറയ്ക്കാൻ ലക്ഷ്യമിടുകയാണ്. അതിന്‍റെ ഭാഗമായാണ് ഡെപ്യൂട്ടേഷന്‍ പരിപാടിയെ സ്ഥാപനം തന്നെ പ്രോത്സാഹിപ്പിച്ചത്.

Leave a Reply