ഹരിയാനയിലെ19 വയസുള്ള ഗുണ്ടാതലവനെതിരെ റെഡ് കോർണർ നോട്ടീസ്

0

ന്യൂഡൽഹി: ഹരിയാനയിലെ 19കാരനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് എരിതീയിൽ എണ്ണ പകരുന്ന രീതിയിൽ വീണ്ടുമൊരു നടപടി. ഗുണ്ടാസംഘത്തിന്റെ നേതാവാണ് 19വയസുള്ള ഹരിയാന സ്വദേശിയായ യോകേഷ് കദ്യാൻ. കദ്യാനെതിരെ കൊലപാതകശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കും ആയുധം കൈവശം വെച്ചതിനുമാണ് കേസ്.
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട കദ്യാൻ ഇപ്പോൾ യു.എസിൽ അഭയം തേടിയിരിക്കുകയാണ്. നിരവധി ഗുണ്ടാസംഘത്തലവൻമാർ വ്യാജപാസ്​പോർട്ടിൽ ഇന്ത്യ വിട്ടതായി എൻ.ഐ.എയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജപാസ്​പോർട്ട് ഉപയോഗിച്ചാണ് കദ്യാനും യു.എസിലേക്ക് കടന്നതെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here