മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഐസിഐസിഐ ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തി ആര്‍ബിഐ

0

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക്. നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഐസിഐസിഐ ബാങ്കിന് 12.19 കോടി രൂപയും കൊട്ടക് മഹീന്ദ്ര ബാങ്കിന് 3.95 കോടി രൂപയുമാണ് പിഴ ചുമത്തിയത്.

ഐസിഐസിഐ ബാങ്കിലെ രണ്ട് ഡയറക്ടര്‍മാര്‍, അവര്‍ ഡയറക്ടര്‍മാര്‍ തന്നെയായിട്ടുള്ള കമ്പനികള്‍ക്ക് വായ്പ അനുവദിച്ചത് ചട്ട ലംഘനമാണെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സാമ്പത്തികേതര ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും വിപണനത്തിലും ബാങ്ക് പങ്കാളിയായി. തട്ടിപ്പ് കണ്ടെത്തിയാല്‍ മൂന്ന് ആഴ്ചയ്‌ക്കകം ആര്‍ബിഐയെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഈ സമയക്രമം പാലിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് വീഴ്ച വരുത്തി.

വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ചില വായ്പകള്‍ക്ക് പലിശ ഈടാക്കിയതായി കണ്ടെത്തി. ഇതടക്കം 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തികവര്‍ഷം നടന്ന വിവിധ ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടിയെന്നും ആര്‍ബിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

Leave a Reply