കൊല്ലം: കൊല്ലത്ത് ഓയൂരിലെ മരുതമൺപള്ളിയിൽ റോഡരികിൽ പുള്ളിമാനെ ചത്തനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ ഓയൂർ-പൂയപ്പള്ളി റോഡിൽ മരുതമൺപള്ളി മാക്രിയില്ലാക്കുളത്തിനുസമീപമാണ് കണ്ടത്. വഴിയരികിൽ അവശനിലയിൽ മാനിനെ കണ്ട യാത്രക്കാർ പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പത്തര മണിയോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും മാൻ ചത്തിരുന്നു. രാത്രിതന്നെ ഇൻക്വസ്റ്റ് തയ്യാറാക്കി കൊണ്ടുപോയി. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്േമാർട്ടം നടത്തി സംസ്‌കരിച്ചു. മൂന്നുവയസ്സുള്ള പെൺമാനാണെന്ന് അധികൃതർ പറഞ്ഞു. വാഹനം ഇടിച്ചിട്ടതാകാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.