പൊലീസ് ചമഞ്ഞ് ബൈക്ക് യാത്രികരിൽ നിന്നു പണം തട്ടി; നാലു പേർ അറസ്റ്റിൽ

0


വരാപ്പുഴ: പൊലീസ് ചമഞ്ഞ് ബൈക്ക് യാത്രികരിൽ നിന്നു പണം തട്ടിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കല്ലൂർ സഖിൽ (42), കളത്തിപ്പറമ്പിൽ നൈസിൽ (43), പുറ്റുക്കുട്ടിക്കൽ ഉല്ലാസ് (35), മാമ്പ്ര തോമസ് (37) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആറാട്ടുകടവ് പാലത്തിലാണു സംഭവം.

കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ ആറാട്ടുകടവ് പാലത്തിൽ തടഞ്ഞു നിർത്തി പൊലീസ് ആണെന്ന് പറഞ്ഞു കബളിപ്പിച്ചു 6000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ് ഐ എസ്.സന്തോഷ്, സിപിഒമാരായ എ.ജോസഫ്, സുജിത്ത് ഹരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി നാലുപേരെയും റിമാൻഡ് ചെയ്തു.

Leave a Reply