പി സി ജോർജും പാർട്ടിയും എൻഡിഎയിലേക്ക് ? ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

0

തിരുവനന്തപുരം: പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎ സഖ്യത്തിനൊരുങ്ങുന്നവെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ തന്റെ സന്ദർശനവും കൂടിക്കാഴ്ചയുമെല്ലാം അനൗദ്യോഗികമാണെന്നാണ് ഷോണിന്റെ പ്രതികരണം. എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് ഷോൺ ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്.

തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. പി സി ജോർജ് നേരത്തെ എൻഡിഎയ്ക്കൊപ്പം നിന്നിരുന്നു. എന്നാൽ തൃക്കാക്കര തെരഞ്ഞടുപ്പിൽ പിസി ജോർജ് കോൺഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മകനിലൂടെ എൻ ഡിഎയിലേക്ക് മടങ്ങി വരവിന് ശ്രമിക്കുകയാണ് പി സി ജോർജ് എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here