ജമ്മു കശ്മീർ അതിർത്തിയിൽ പാക്ക് വെടിവയ്പ്പ്

0

ഡൽഹി: ജമ്മുവിലെ അർണിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചേഴ്സ് പ്രകോപനമില്ലാതെ വെടിയുതിർത്തതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. പാക്കിസ്ഥാന്റെ വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു.

ഇന്നലെ രാത്രി ആണ് സംഭവം. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഇരു വശത്തും ആക്രമണം പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യൻ സൈന്യം പറയുന്നു. സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here