കരുവന്നൂർ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ; വായ്പ തിരിച്ചു പിടിക്കാൻ നടപടി പ്രഖ്യാപിച്ചു അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി

0

തൃശൂർ : സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽ, വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി. വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്ന് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ അറിയിച്ചു.

ഒരു വർഷം വരെ കുടിശ്ശികയുള്ള വായ്പക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും. അഞ്ച് വർഷം വരെ കുടിശ്ശികയുള്ള വായ്പക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നൽകും. മാരകമായ രോഗമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മാതാപിതാക്കൾ മരിച്ച മക്കൾ എന്നിവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയിൽ ഇളവ് അനുവദിക്കും. ഡിസംബർ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here