മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് നൂറ് വർഷം കഠിനതടവ്

0

അടൂർ: മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് നൂറ് വർഷം കഠിനതടവ്. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെ (32)ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ.സമീർ നൂറു വർഷത്തെ തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം.

കുട്ടിയുടെ, എട്ടുവയസ്സുള്ള മൂത്തസഹോദരിയായിരുന്നു കേസിലെ ദൃക്‌സാക്ഷി. ഈ കുട്ടിയേയും വിനോദ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്നുണ്ട്.

മൂത്തകുട്ടി രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ, വീട്ടിൽ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടർന്നാണ് അടൂർ പൊലീസിനെ സമീപിച്ചതും കേസെടുത്തതും.

വിനോദിന്റെ അടുത്തബന്ധുവായ സ്ത്രീ, കേസിൽ രണ്ടാം പ്രതിയായിരുന്നു. ഇവരെ കോടതി താക്കീത് നൽകി വിട്ടയച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിതാ ജോൺ ഹാജരായി. 2021-ൽ അടൂർ സിഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്

Leave a Reply