ജയിലിനുള്ളില്‍ രാഷ്ട്രീയപ്രവര്‍ത്തനം വേണ്ട; സെല്ലുകളില്‍ രാഷ്ട്രീയ തടവുകാരെ ചേരിതിരിഞ്ഞ് പാര്‍പ്പിക്കുന്നതിനെതിരെ ഹൈക്കോടതി

0

ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ഹൈക്കോടതി. രാഷ്ട്രീയ തടവുകാരെ ചേരിതിരിച്ച് പാര്‍പ്പിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജയിലില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം. (High Court against dividing political prisoners based on parties in jails)

രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തടവുകാരെ വേര്‍തിരിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജയില്‍ പരിപാലനം സംബന്ധിച്ച കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷന്‍ സര്‍വീസ് നിയമം കൃത്യമായി ജയിലുകളില്‍ നടപ്പിലാക്കാന്‍ ജയില്‍ ഡിജിപിയ്ക്കും കോടതി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here