കയ്യില്‍ പണമില്ല; ആശുപത്രിയിലേക്ക് പരിക്കേറ്റ പിതാവിനെയും കൊണ്ട് 14 കാരി സൈക്കിള്‍ റിക്ഷ ചവിട്ടിയത് 35 കിലോമീറ്റര്‍

0

ഭുവനേശ്വര്‍: പരിക്കേറ്റ പിതാവിന് ചികിത്സ നല്‍കാനായി 14 കാരി സൈക്കിള്‍ റിക്ഷ ചവിട്ടിയത് 35 കിലോമീറ്റര്‍. ഒഡീഷയിലെ ഭദ്രക് ടൗണിലെ മൊഹതാബ് ചാക് ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തിക്കാനാണ് 14 കാരി സുജാത സേഥി പരിക്കേറ്റ പിതാവ് ശംബുനാഥിനെയും കൊണ്ട് സൈക്കിള്‍ റിക്ഷ ചവിട്ടിയത്.

ADVERTISEMENT

ശംഭുനാഥിനെ ആദ്യം 14 കിലോമീറ്റര്‍ അകലെയുള്ള ധാം നഗര്‍ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ഭദ്രക് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാനും ഡോക്ടര്‍ നിര്‍ദേശിച്ചു. വാഹനമോ ആംബുലന്‍സോ വിളിക്കാന്‍ പണമില്ലാത്തതിനാല്‍ 14 കാരി തന്നെ സൈക്കിള്‍ റിക്ഷയിലിരുത്തി 35 കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഒക്ടോബര്‍ 22 ന് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തിലാണ് ശംബുനാഥിന് പരിക്കേറ്റത്. തന്റെ കയ്യില്‍ പണമോ, വിളിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പോലുമോ ഉണ്ടായിരുന്നില്ല. അതിനിലാണ് സൈക്കിള്‍ റിക്ഷയില്‍ തന്നെ പിതാവിനെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് സുജാത സേഥി പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ ശംഭുനാഥിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മരുന്നു നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയക്കായി വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തണമെന്നും നിര്‍ദേശിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഭദ്രക് എംഎല്‍എ സഞ്ജീബ് മല്ലിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here