നെയ്യാർ ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തും; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

0


തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടർ 80 സെന്റി മീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഡാമിന്റെ ഷട്ടറുകൾ നിലവിൽ 40 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. രാവിലെ ഒൻപത് മണിയോടെ അത് 80 സെന്റി മീറ്റർ കൂടി ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

അതേസമയം, വരും മണിക്കൂറുകളിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here