ഡപ്യൂട്ടി തഹസിൽദാരെ കൈയേറ്റം ചെയ്‌ത കേസ്‌; എ കെ എം അഷ്‌റഫ്‌ എംഎൽഎക്ക്‌ ഒരു വർഷം തടവ്‌

0

കാസർകോട്‌: തിരഞ്ഞെടുപ്പ് വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാത്തതിന്‌ ഡപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ചുവെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ്‌നേതാവുമായ എ കെ എം അഷ്‌റഫിന് ഒരു വർഷം തടവ്. അഷ്‌റഫ്‌ ജില്ലാ പഞ്ചായത്തംഗമായിരിക്കെ 2010 ജനുവരിയിലാണ് സംഭവം.

 

ഡപ്യൂട്ടി തഹസിൽദാർ എ ദാമോദരനെ കൈ കൊണ്ട് മർദ്ദിച്ചതിന് ഐപിസി 253 വകുപ്പ് പ്രകാരമാണ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്‌ട്രേറ്റ് അബ്‌ദുൽ ബാസിത്‌ തടവ് ശിക്ഷ വിധിച്ചത്. ഒരുവര്‍ഷം തടവിന് പുറമെ മറ്റുവകുപ്പുപ്രകാരം മൂന്നുമാസം തടവും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഒരുവർഷം സാധാരണ തടവായതിനാൽ എംഎൽഎ സ്ഥാനത്തിന് ഭീഷണിയില്ല. ക്രിമിനൽ കേസിൽ രണ്ട് വർഷം ശിക്ഷിച്ചാൽ മാത്രമേ അയോഗ്യനാകൂ. കേസിൽ എംഎൽഎ ജാമ്യമെടുത്തു. മുസ്ലീം ലീഗ്‌ പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില എന്നിവരെയും എംഎൽഎക്കൊപ്പം ശിക്ഷിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here