എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശം പെരുമാറ്റം; യാത്രക്കാരനെതിരെ കേസെടുത്തു

0

എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിന് പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനിലെ ജീവനക്കാരോടാണ്‌ മോശമായി പെരുമാറിയത്. ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസാണ് കേസെടുത്തത്.

മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ താക്കീത് നല്‍കിയെങ്കിലും ഇയാള്‍ വീണ്ടും തുടര്‍ന്ന സാഹചര്യത്തിലാണ് പരാതി കൊടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 509 ,എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ സെക്ഷന്‍ 22, 23 എന്നിവ പ്രകാരമാണ് പ്രതിയായ അഭിനവ് ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അഭിനവ് ശര്‍മയുടെ പെരുമാറ്റം മറ്റ് യാത്രക്കാരെ ഭയമുണ്ടാക്കുന്ന സാഹചര്യത്തിലെത്തിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here