സൈബർ കുറ്റകൃത്യ ശൃംഖല തേടി രാജ്യവ്യാപക നടപടി‘ഓപറേഷന്‍ ചക്ര-രണ്ട്’ റെയ്ഡിൽ നിരവധി തട്ടിപ്പുകൾ പിടികൂടി

0

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്ക​മു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്ത​ര്‍ദേ​ശീ​യ സം​ഘ​ടി​ത സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ ശൃം​ഖ​ല​ക​ള്‍ക്കാ​യി സി.​ബി.​ഐ ന​ട​ത്തി​യ രാ​ജ്യ​വ്യാ​പ​ക റെ​യ്ഡി​നെ തു​ട​ർ​ന്ന് ലാ​പ്ടോ​പ്പു​ക​ള്‍, ഹാ​ര്‍ഡ് ഡി​സ്‌​ക് തു​ട​ങ്ങി നി​ര​വ​ധി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നും നി​ര​വ​ധി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു​വെ​ന്നും ​കേ​ന്ദ്ര സ​ർ​ക്കാ​ർ.

രാ​ജ്യ​വ്യാ​പ​ക റെ​യ്ഡി​ൽ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ള്‍, ഇ​ര​ക​ള്‍, നി​ഴ​ൽ ക​മ്പ​നി​ക​ള്‍, അ​ന​ധി​കൃ​ത പ​ണം കൈ​മാ​റ്റം, കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​ടി​യ വ​രു​മാ​നം, പ്ര​തി​ക​ള്‍ക്ക് ല​ഭ്യ​മാ​യ പി​ന്തു​ണ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര ഏ​ജ​ന്‍സി​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

സൈ​ബ​ര്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ ചെ​റു​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ടെ​ക് ഭീ​മ​ന്മാ​രു​മാ​യും ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ഏ​ജ​ന്‍സി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ‘ഓ​പ​റേ​ഷ​ന്‍ ച​ക്ര-​ര​ണ്ട്’ റെ​യ്ഡ് സി.​ബി.​ഐ ന​ട​ത്തി​യ​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Leave a Reply