പി.ജെ ജോസഫിനെതിരായ എംഎം മണിയുടെ പരാമർശം; നിയമനടപടി സ്വീകരിക്കുമെന്ന് പി സി തോമസ്

0

പി.ജെ ജോസഫിനെതിരായ എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് പിസി തോമസ് പറഞ്ഞു.

 

പിജെ ജോസഫിനെതിരായി എംഎം മണി നടത്തിയ പ്രസ്താവന ദുഃഖകരമെന്ന് പിസി തോമസ് പറഞ്ഞു. തൊടുപുഴ വികസിച്ചതുപോലെ എംഎം മണിയുടെ മണ്ഡലത്തില്‍ വികസനം ഉണ്ടോ എന്ന് പി സി തോമസ് ചോദിച്ചു. ചത്താലും കസേര വിടില്ല എന്ന പ്രസ്താവനയ്ക്ക്, മണിയാശാന്‍ ചാകാതിരിക്കട്ടെ, അദ്ദേഹത്തിന്റെ കസേര കൈയില്‍ തന്നെ ഇരിക്കട്ടെ എന്നായിരുന്നു പി സി തോമസിന്റെ മറുപടി.

 

രാഷ്ട്രീയ നേതാക്കളെ ആക്ഷേപിക്കുന്ന എംഎം മണി കേരളത്തിന് ശാപമാണന്ന് ഷിബു തെക്കുംപുറം പറഞ്ഞു. പിജെ ജോസഫിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മുട്ടത്ത് , കേരള കോണ്‍ഗ്രസ് നേതാക്കള്‍ എംഎം മണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

Leave a Reply