കാട്ടാനയുടെ ആക്രമണത്തിൽ ജോസിന്റെ ദേഹത്ത് മുഴുവൻ പരുക്കുകൾ; ഒരു കൈ അറ്റ നിലയിൽ; മലയോരത്തെ നടുക്കത്തിലാഴ്‌ത്തി കാട്ടാന

0

കണ്ണൂർ: കണ്ണൂരിൽ കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞത് മലയോര പ്രദേശത്തെ നടുക്കത്തിലാഴ്‌ത്തി. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പും പൊലിസും അന്വേഷണമാരംഭിച്ചു. നെല്ലിക്കാംപൊയിൽ സ്വദേശി ആദ്യ ശേരി ജോസാണ് (68) അതിദാരുണമായികൊല്ലപ്പെട്ടത്. ഉളിക്കൽ ടൗണിലെ ലത്തീൻ പള്ളി പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്തു മുഴുവൻ പരുക്കേറ്റ നിലയിലാണ് ആനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.

ഇരിക്കൂർ എംഎ‍ൽഎ സജീവ് ജോസഫ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉളിക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ജോസിനെ കാട്ടാന ഇറങ്ങിയ സ്ഥലത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ആന വരുന്നുണ്ടെന്നും ഓടിക്കോയെന്നും ജോസിനോട് വിളിച്ചു പറഞ്ഞു ന്നു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ ഓടിയപ്പോൾ ജോസ് ഒറ്റപ്പെട്ടു പോവുകയായിരുന്നു. അതിനു ശേഷം ഇന്നാണിപ്പോൾ മൃതദേഹം കാണുന്നത്. ആന പരിഭ്രാന്തനായി ഓടിയപ്പോഴാണ് അപകടമെന്ന് കരുതുന്നു. പടക്കം പൊട്ടിച്ചതോടെയാണ് കാട്ടാന വിരണ്ടു ഓടിയത്. അതിനു പിന്നാലെയാണ് ജോസിനോട് ഓടാൻ പറഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു

ഉളിക്കലിൽ ഇറങ്ങിയ കാട്ടാന നാട്ടിൽ തന്നെയുണ്ടോയെന്ന കാട്ടാന ഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം.
വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. മാട്ടറ ചോയിമട കാടിനോട് ചേർന്ന പ്രദേശമാണ്. എന്നാൽ ആന കാട് കയറിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.ആനയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ്
വനം വകുപ്പ് ഇത് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷംഇരിട്ടി പെരിങ്കരിയിൽ ജസ്റ്റിനെന്ന യുവാവിനെ കാട്ടാന ചവുട്ടിക്കൊന്നിരുന്നു. ഇതോടെ ജില്ലയിലെ മലയോരങ്ങളിൽ ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. കാട്ടാനക്കലിയിൽ ഇതുവരെ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ആറളം ഫാം തൊഴിലാളികളും ഫാം നിവാസികളുമാണ്. ഫാമിന് പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ കനത്ത കൃഷി നാശവും ആൾ നാശവുമാണ് വിതയ്ക്കുന്നത്. ഉളിക്കൽ ടൗണിൽ ബുധനാഴ്‌ച്ച പുലർച്ചെ നാലു മണിക്കാണ് കാട്ടാനയെത്തിയത്.

ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. മാട്ടറ വഴിയാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്. നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഭാഗത്തേക്കായിരുന്നില്ല ആന നീങ്ങിയത്. ഇ

തിനു ശേഷം മഴ പെയ്തതിനാൽ തുരത്തൽ പ്രവർത്തനങ്ങൾ തടസപ്പെട്ടുവെങ്കിലും രാത്രിയോടെ കർണാടക വനാതിർത്തിയിലേക്ക് കടത്തി വിടുകയായിരുന്നു. നേരത്തെ ആനയെ തളയ്ക്കാൻ മയക്കു വെടിവയ്ക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നുവെങ്കിലും പകൽ സമയമായതിനാൽ പ്രായോഗികമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഉളിക്കൽ ടൗണിൽ കാട്ടാനയെ കാണാനായി പ്രദേശവാസികളായ നൂറു കണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ഇവരെ പിൻ തിരിപ്പിക്കാൻ വനം വകുപ്പും പൊലിസും ശ്രമിച്ചിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല.

ജനപ്രവാഹം തടയുന്നതിനായി ഉളിക്കൽ ടൗണിലെ വിവിധ വഴികൾ എക്‌സൈസ് അടച്ചിരുന്നു. എന്നാൽ ലറ്റിൻ പള്ളിക്ക് സമീപത്തുള്ള പാലത്തിലും സമീപപ്രദേശങ്ങളിലും ആളുകൾ കൂട്ടമായി തിങ്ങി നിൽക്കുകയായിരുന്നു. ആൾക്കൂട്ടത്തെ കണ്ടു കാട്ടാന വിറളി പൂണ്ട് ഓടിയടുത്തതിനാലാണ് ആറു പേർക്ക് പരുക്കേറ്റത്. സജീവ് ജോസഫ് എംഎ‍ൽഎയുടെ നേതൃത്വത്തിൽ വൻ സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ഉളിക്കൽ പൊലിസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here